കുതിച്ചുയർന്ന് വിമാനനിരക്ക് | പ്രതിസന്ധിയിലായി നാട്ടിലേക്ക് മടങ്ങുന്നവർ


ദുബായ്: കേരളത്തിൽനിന്ന് ജിസിസി

രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. മധ്യവേനൽ അവധിക്കു നാട്ടിലേക്ക് പോയി മടങ്ങുന്ന കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യമല്ല.


പരിമിത സീറ്റിന് പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്. വിവിധ സെക്ടർ വഴിയുള്ള കണക്ഷൻ വിമാനത്തിലാണ് പലരും ടിക്കറ്റ് എടുത്തതെങ്കിലും നിരക്കിന് വ്യത്യാസമില്ല. കൊച്ചിയിൽനിന്ന് ദുബായിലേക്ക് വൺവേ ടിക്കറ്റിന് 46,000 രൂപയാണ്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ദുബായിലേക്കു വരാൻ 1,85,000 രൂപ വേണം.


കഴിഞ്ഞ ആഴ്ച വരെ വൺവേയ്ക്ക് 19,500 രൂപ വരെയായിരുന്നു. വരും ദിവസങ്ങളിൽനിരക്ക് ഇനിയും കൂടുമെന്ന് ട്രാവൽ ഏജൻസികളും സൂചിപ്പിച്ചു

Post a Comment

Thanks

Previous Post Next Post