വയനാട്ടിൽ യുവാവും യുവതിയും ഒരേ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ


വയനാട് ആദിവാസി യുവാവിനേയും യുവതിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിരവില്‍പ്പുഴ കീച്ചേരി കോളനിയിലാണ് യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഒരേ ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണുള്ളത്. വിനീതയും മണിക്കുട്ടനും ഒരുമിച്ച് പാതിരിമന്ദത്ത് താമസിച്ചുവരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് വിവരം. നാട്ടുകാര്‍ ഇന്നലെ വീട് പരിശോധിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടത്.


തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തിഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹങ്ങള്‍ വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha