മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓഫീസ് പരിസരത്തുവെച്ച്
5/7/2023 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ ഞാറ്റുവേല ചന്ത നടത്തുന്നു. പരിപാടിയുടെ
ഉദ്ഘാടനം ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ശ്രീമതി എൻ എം സുഹറാബി നിർവ്വഹിക്കുന്നു.
🌈 മൂന്നിയൂർ പഞ്ചായത്തിലെ കർഷകർ ഉല്പാദിപ്പിച്ച കാർഷികോല്പന്നങ്ങൾ, നടീൽ വസ്തുക്കൾ, മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുവാനും ആവശ്യക്കാർക്ക് വാങ്ങുവാനും അവസരം
ഉണ്ടായിരിക്കുന്നതാണ്.
🌈 നടീൽ വസ്തുക്കൾ, മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ ചന്തയിൽ കൊണ്ടുവന്നു സ്വന്തമായി വില്പന നടത്തുവാൻ താല്പര്യമുള്ളവർ 4/7/2023
ചൊവ്വാഴ്ച ഉച്ചക്ക് 1മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
നമ്പർ: 9496104152
ഉദ്ഘാടന പരിപാടിയിലേക്കും ഞാറ്റുവേല ചന്തയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നു.
(NB: മൂന്നിയൂർ പഞ്ചായത്തിൽ കൃഷിഭൂമിയുള്ളവർക്ക് പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ എന്നിവ സൗജന്യമായും കുറ്റ്യാടി(WCT) തെങ്ങിൻ തൈകൾ 50 രൂപ നിരക്കിലും വിതരണം ഉണ്ടായിരിക്കുന്നതാണ് . തെങ്ങിൻ തൈകൾ ആവശ്യമുള്ളവർ ഭൂനികുതി രസീതി കരുതേണ്ടതാണ്.
ഓഫീസർ മൂന്നിയൂർ
Post a Comment
Thanks