വെട്ടിച്ചിറ ജുമാ മസ്ജിദ് കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

വെട്ടിച്ചിറ:
വെട്ടിച്ചിറ ജുമാമസ്ജിദ് കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വെട്ടിച്ചിറ മുഴങ്ങാണി സ്വദേശി കുളമ്പിൽ വീട്ടിൽ അബ്ദുൾ സലാമിന്റെ മകൻ *മുഹമ്മദ് സ്വാലിഹാണ് (17)* മരിച്ചത്. കാട്ടിലങ്ങാടി പി.എം.എസ്.എ യത്തീം ഖാന സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.
 ഇന്നലെ  വൈകീട്ട് 5.45 ഓടെയാണ് സംഭവം. നീന്തുന്നതിനിടയിൽ കുഴയുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് വെട്ടിച്ചിറയിലെ ആർദ്രം ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. 
 പോസ്റ്റ് മോർട്ട നടപടികൾക്കു ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. സമീറയാണ് മാതാവ്. മുഹമ്മദ് ശുഹൈബ്, ഫാത്തിമ ഷഹ്സിന എന്നിവർ സഹോദരങ്ങളാണ്.
 

Post a Comment

Thanks

أحدث أقدم
Moonniyur Vartha