അങ്കമാലിയിലെ ആശുപത്രിയിൽ യുവതി കുത്തേറ്റ് മരിച്ചു; കുത്തിയത് മുൻ സുഹൃത്തെന്ന് പൊലീസ്


കൊച്ചി | എറണാകുളം അങ്കമാലി മൂർക്കന്നൂരിലെ എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. തുറവൂർ തൈവാലത്ത് സ്വദേശി ലിജി രാജേഷ് (40) ആണ് കൊല്ലപ്പെട്ടത്. ലിജിയുടെ അമ്മ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ്. അമ്മയെ പരിചരിക്കാനായി എത്തിയതായിരുന്നു ലിജി.


യുവതിയുടെ മുൻ സുഹൃത്തായ ആലുവ സ്വദേശി മഹേഷാണു കൃത്യം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ നാലാമത്തെ നിലയിൽ വച്ചാണു ലിജിക്കു കുത്തേറ്റത്. ലിജിയെ കാണാനായി എത്തിയതായിരുന്നു മഹേഷ്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും മഹേഷ് കത്തിയെടുത്ത് ലിജിയെ നിരവധി തവണ കുത്തിയെന്നുമാണു വിവരം. 

Post a Comment

Thanks

أحدث أقدم
Moonniyur Vartha