വ്യാഴാഴ്ച വരെ ശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


തിരുവനന്തപുരം. സംസ്ഥാനത്തെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീവ്രമഴ കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്നാണു മുന്നറിയിപ്പ്. തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.


ജലനിരപ്പ് ഉയർന്നതിനാൽ തൃശൂർ പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് 423 മീറ്ററിലെത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ചു മൂന്നാറിലാണ് (11 സെന്റിമീറ്റർ) ഏറ്റവും അധികം മഴ ലഭിച്ചത്.

Post a Comment

Thanks

Previous Post Next Post