വാഹന മോഷ്ടാവ് പിടിയിൽ


കോഴിക്കോട്: നഗരത്തിൽ തിരക്കുള്ള ഭാഗങ്ങളിൽ കറങ്ങി വ്യാപാരസ്ഥാപനങ്ങ ളുടെ പരിസരങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന യുവാവ് പിടി യിൽ. അത്തോളി കൊങ്ങന്നൂർ തൃപ്തി ഹൗസിൽ പി.ടി. ലിപിനെയാണ് (26) നട ക്കാവ് പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


കോഴിക്കോട്: നഗരത്തിൽ തിരക്കുള്ള ഭാഗങ്ങളിൽ കറങ്ങി വ്യാപാരസ്ഥാപനങ് ളുടെ പരിസരങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. അത്തോളി കൊങ്ങന്നൂർ തൃപ്തി ഹൗസിൽ പി.ടി. ലിപിനെയാണ് (26) നടക്കാവ് പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


മോഷ്ടിച്ച സ്കൂട്ടറും ഇയാളിൽനിന്ന് കണ്ടെടുത്തു. മുമ്പ് എലത്തൂർ പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസിൽ പ്രതിയാണ്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നടക്കാവ് പൊലീസ് സബ്ഇൻസ്പെക്ടർ ബിനുമോഹൻ, ലീല, എൻ, ബാബു പുതുശ്ശേരി, അ സി. സബ് ഇൻസ്പെക്ടർ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാരായ എം.വി. ശ്രീകാന്ത്, സജീവൻ, റിജേഷ്, അബ്ദുൽ സമദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Post a Comment

Thanks

Previous Post Next Post