വിമാനത്താവളം വഴി ഹെറോയിൻ കടത്ത്: സാംബിയൻ യുവതിക്ക് 32 വർഷം കഠിന തടവ്



⭕കോഴിക്കോട് വിമാനത്താവളം വഴി 5 കിലോഗ്രാം ഹെറോയിൻ കടത്തിയ കേസിൽ ആഫ്രിക്കൻ ‍ ‍വംശജയായ യുവതിക്കു 2 വകുപ്പുകളിലായി 32 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും മഞ്ചേരി എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. സാംബിയൻ സ്വദേശിനി ബിഷാല സോക്കോയ്ക്കാണ് (43) ജഡ്ജി എം.പി.ജയരാജ്  ശിക്ഷ വിധിച്ചത്. പിഴയടയ്ക്കാത്ത പക്ഷം രണ്ടു വകുപ്പുകളിലായി 6 മാസം വീതം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.


റിമാൻഡ് കാലാവധിക്കു ശിക്ഷായിളവ് ലഭിക്കും. 2021 സെപ്റ്റംബർ 22നാണു സംഭവം. അന്നു മുതൽ ജയിലിലാണ്.പുകയൂര്‍ ലൈവ്. കോഴിക്കോട് ഡിആർഐ ഇന്റലിജൻസ് ഓഫിസർ ഷാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്.  ഡിആർഐ സീനിയർ ഇന്റലിജൻസ് ഓഫിസർ എസ്.വി.അഷ്റഫാണു കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഡിആർഐക്കു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എം.രാജേഷ് കുമാർ 10 സാക്ഷികളെ വിസ്തരിച്ചു. 7 തൊണ്ടിമുതലുകൾ ഹാജരാക്കി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha