മദ്രസ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷ തൈ വിതരണം ചെയ്തു

 



മൂന്നിയൂർ: ലോക പരിസ്ഥിതി ദിനത്തിൽ മൂന്നിയൂർ കുന്നത്ത് പറമ്പ് യൂണിറ്റ് എസ് വൈ എസ് മദ്രസത്തുന്നൂർ വിദ്യാർത്ഥികൾക്ക് ഫല വൃക്ഷ തൈകൾ നൽകി. മദ്രസ പ്രസിഡന്റ് പി കെ കുഞ്ഞിൻ വിതരണോദ്ഘാടനം ചെയ്തു.

സ്വദ്റ് മുഅല്ലിം എ പി മുഹമ്മദ് ഫള്ൽ സഖാഫിയുടെ നേതൃത്വത്തിൽ മദ്രസ വളപ്പിൽ മാവിൻ തൈ നട്ടു. മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.ടി മുഹമ്മദ് മുസ്ലിയാർ എസ് വൈ എസ് യൂണിറ്റ് ഭാരവാഹികളായ എം അഷ്റഫ് മാസ്റ്റർ എം വി ഉബൈദുല്ലാഹ്  മുദബ്ബിർ ഫാളിൽ സഖാഫി, അബ്ദുൽ ലത്വീഫ് സൈനി,അബ്ദുൽ മലിക് സഖാഫി, എസ് ബി എസ് മദ്രസ യൂണിറ്റ് പ്രസിഡന്റ്  ആതിഫ് വി.പി സംസാരിച്ചു.

Post a Comment

Thanks

أحدث أقدم