വി.ജെ.പള്ളി സ്കൂൾ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

 


മൂന്നിയൂർ : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം കേരള ന്യൂനപക്ഷ, ഹജ്ജ്- വഖഫ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. 


വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ അബ്ദുൽ ഹമീദ് മാസ്റ്റർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി സബ്ജില്ലയിലെ ഏറ്റവും വലിയ എയ്ഡഡ് വിദ്യാലയമായ വി.ജെ.പള്ളി.എ.എം.യു.പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്താൻ സർക്കാരിനോട് പരിപാടിയിൽ സ്കൂൾ അതികൃതർ ആവശ്യപ്പെട്ടു.


 സമസത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കം, കുട്ടിഹസ്സൻ ദാരിമി, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടിൽ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീർ മാസ്റ്റർ, ജാസ്മിൻ മുനീർ, മെമ്പർമാരായ ജാഫർ വെളിമുക്ക്, സൽമ നിയാസ്, പി.പി സഫീർ, മാനേജർ ഹാജി.പി.കെ.മുഹമ്മദ്, പ്രധാനാധ്യാപകൻ എം.കെ ഫൈസൽ, പി.ടി.എ പ്രസിഡന്റ് താഹിർ കൂഫ, പി.ടി.എ വൈസ് പ്രസിഡന്റ് എ.വി സുരേഷ്, സ്റ്റാഫ് സെക്രട്ടറി എം.പി മഹ്റൂഫ് ഖാൻ, എം.എ ഖാദർ, സി.പി മുസ്തഫ, ഡോ.എ അബ്ദുറഹിമാൻ, സാദിഖ് വെളിമുക്ക്, സി.കുഞ്ഞിബാവ, എം.അബ്ദുൽ മജീദ്, കെ.അബ്ദുറഹ്മാൻ, കെ.പി സിറാജുൽ മുനീർ, സി.പി ആയമ്മ, എം.അബ്ദുൽ ഹമീദ്, കടവത്ത് മൊയ്തീൻ കുട്ടി, കെ.കുഞ്ഞികണ്ണൻ, പി.പി ലെനിൻദാസ്, എൻ.പി പ്രഭാകരൻ എന്നിവർ സംസാരിച്ചു

Post a Comment

Thanks

Previous Post Next Post