SYS മൂന്നിയൂർ സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു.

നേരിന് കാവലിരിക്കുക എന്ന ശീർഷകത്തിൽ ആലിൻചുവട് നിബ്രാസിൽ വെച്ച് നടന്ന SYS മൂന്നിയൂർ സർക്കിൾ കൗൺസിൽ സമാപിച്ചു.

പന്ത്രണ്ട് യൂണിറ്റുകളിൽ നിന്നുളള കൗൺസിലർമാർ പങ്കെടുത്ത പരിപാടി ഹാഫിള് സയ്യിദ് സ്വാദിഖലി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.

സർക്കിൾ പ്രസിഡൻ്റ് ശംസുദ്ധീൻ നഈമി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രസിഡൻ്റ് അബൂബക്കർ സഖാഫി കുണ്ടംകടവ് ഉദ്ഘാടനം ചെയ്തു.

റിട്ടേണിംഗ് ഓഫീസർമാരായ നാസർ ചേലേമ്പ്ര, നൗശാദ് അസ്ഹരി എന്നിവർ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.

യോഗത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പുതിയ കമ്മിറ്റി ഭാരവാഹികൾ

ബശീർ അഹ്സനി കൂമണ്ണ, സയ്യിദ് സൈനുൽ ആബിദ് തലപ്പാറ, ഉവൈസ് സഖാഫി ആലിൻ ചുവട് തുടങ്ങിയവർ സംസാരിച്ചു.

സൈദലവി തലപ്പാറ സ്വാഗതവും മുഹമ്മദലി സഖാഫി കുണ്ടം കടവ് നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post