പെരുവള്ളൂര്‍ പഞ്ചായത്തില്‍ മെഗാ ശുചീകരണ ക്യാമ്പയിന്‍ നടത്തി


പെരുവള്ളൂർ | പുതുവത്സരത്തോടെ പെരുവള്ളൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് പഞ്ചായത്ത് പ്രദേശത്തെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേന ശേഖരിച്ച 15 ടണ്ണോളം അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കലാം മാസ്റ്റര്‍ നിര്‍വ്വഹിച്ചു.


തരം തിരിച്ച മാലിന്യങ്ങള്‍ ഏജന്‍സി മുഖേനെ സുരക്ഷിതമായി സംസ്‌കരിക്കുമെന്നും രണ്ടുമാസത്തെ ഇടവേളയില്‍ എല്ലാ വീടുകളില്‍ നിന്നും കൃത്യമായി മാലിന്യം ശേഖരിക്കും വിധം സജ്ജമാക്കിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് പ്രഖ്യാപിച്ച മെഗാ ശുചീകരണ ക്യാമ്പയിന്‍ വന്‍ വിജയമാക്കി തീര്‍ത്ത ഹരിത കര്‍മ്മ സേനയെ പ്രസിഡന്റ് അഭിനന്ദിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചാലന്‍ ഹംസ ഹാജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തസ്ലീന സലാം, സെക്രട്ടറി എം. ശൈലജ, വി ഇ ഒ അശ്വതി വിജയന്‍, സി ഡി എസ് അക്കൗണ്ടന്റ് ജംഷീര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post