കേരള മുസ്ലിം ജമാഅത്ത് മൂന്നിയൂർ ഒടുങ്ങാട്ട്ചിന യൂണിറ്റ് വാർഷിക കൗൺസിൽ സമാപിച്ചു.

   ആലിൻചുവട് : മൂന്നിയൂർ ഒടുങ്ങാട്ട്ചിന യൂണിറ്റ് വാർഷിക കൗൺസിൽ സമാപിച്ചു. യൂണിറ്റ് പ്രസിഡണ്ട് സുലൈമാൻ സഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
 SYS കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കലാം മാവൂർ ക്ലാസിന് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി പള്ളിയാളി മുഹമ്മദ് ഹാജി പ്രസംഗിച്ചു. സർക്കിൾ RO ഫാറൂഖ്  സഖാഫി ചിനക്കൽ കൗൺസിൽ നിയന്ത്രിച്ചു. കൗൺസിലിൽ ജനറൽ,ഫിനാൻസ് എന്നീ  റിപ്പോർട്ടുകൾ യൂണിറ്റ് ജനറൽ സെക്രട്ടറി സൈഫുദ്ദീൻ ടിവി അവതരിപ്പിച്ചു.
   2023-25 യൂണിറ്റ് പുതിയ നേതൃത്വത്തെ ഫാറൂഖ്  സഖാഫി ചിനക്കൽ പ്രഖ്യാപിച്ചു. കൗൺസിലിൽ  85 ഓളം മെമ്പർമാർ പങ്കെടുത്തത് വളരെ ശ്രദ്ധേയമായി.
 സൈഫുദ്ദീൻ ടിവി സ്വാഗതവും അബ്ദുൽ സലീം  ലത്തീഫി* നന്ദിയും പറഞ്ഞു..

Post a Comment

Thanks

أحدث أقدم
Moonniyur Vartha