തിരൂരങ്ങാടി:ലോക അറബി ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി ഇരുമ്പുചോല എ.യു.പി സ്കൂളിൽ അറബിക് എക്സ്പോ സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡൻ്റ് അബ്ദുറഷീദ് ചെമ്പകത്ത് പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.മൊയ്തീൻ കുട്ടി, പ്രഥമധ്യാപിക എം.റഹീമ, കെ.കെ ഹംസക്കോയ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ലത്തീഫ്, കെ.എ ടി എഫ് സംസ്ഥാന പ്രസിഡൻ്റ് ടി.പി അബ്ദുൽ ഹഖ്, പി.ഇ നൗഷാദ്, എൻ.നജീമ, എന്നിവർ സംസാരിച്ചു. വി.സക്കീന, സി. ശരീഫ, എൻ.പി സൗദാബി, എ.പി നസീബ, കെ.പി താഹിറ, ഇർഷാദ് പാക്കട എന്നിവർ നേതൃത്വം നൽകി.
കാലിഗ്രഫി, വിവിധ വലുപ്പത്തിലുള്ള ഖുർആൻ, നാണയങ്ങൾ, കറൻസികൾ,തുടങ്ങി അറബിക് എക്സ്പോയിൽ പ്രദർശിപ്പിച്ചു.
إرسال تعليق
Thanks