മുന്‍ മന്ത്രി എന്‍.എം. ജോസഫ് അന്തരിച്ചു


കോട്ടയം: മുന്‍ വനംമന്ത്രി പ്രഫ. എന്‍.എം. ജോസഫ് നീണ്ടുകുന്നേല്‍ (79) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


ഇന്നു വൈകുന്നേരം നാലിന് മൃതദേഹം പാലായിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാലാ അരുണാപുരം സെന്‍റ് തോമസ് പള്ളിയിലാണ് സംസ്‌കാരം.


1987 മുതല്‍ നാലു വര്‍ഷക്കാലം ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വനംമന്ത്രിയായിരുന്നു എന്‍.എം. ജോസഫ്. പാലാ സെന്‍റ് തോമസ് കോളജിലെ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്‍റ് പദവും അലങ്കരിച്ചിട്ടുണ്ട്.


അറിയപ്പെടാത്ത ഏടുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ ആത്മകഥ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha