SYS ക്ലീൻ & ഗ്രീൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

മഴക്കാല ശുചീകരണത്തിൻ്റെ ഭാഗമായി SYS മൂന്നിയൂർ സർക്കിളിനു കീഴിൽ നടക്കുന്ന ഹരിത ജീവനം പദ്ധതിയുടെ ഭാഗമായി ക്ലീൻ & ഗ്രീൻ പദ്ധതി SYS സർക്കിൾ പ്രസിഡൻ്റ് ശംസുദ്ധീൻ നഈമി മൂന്നിയൂർ ചിനക്കലിൽ ഉദ്ഘാടനം ചെയ്തു.

റേഷൻ കടയുടെ പരിസരം ഉൾപ്പടെ ചിനക്കലിലെ വിവിധ സ്ഥലങ്ങൾ പ്രവർത്തകർ വൃത്തിയാക്കി.

സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ നിരവധി പദ്ധതികളാണ് SYS ആസൂത്രണം ചെയ്തിട്ടുള്ളത്.

വരും ദിനങ്ങളിൽ മറ്റു യൂണിറ്റുകളിലും പദ്ധതി പ്രവർത്തനങ്ങൾ നടക്കും

സർക്കിൾ സെക്രട്ടറി സൈദു തലപ്പാറ, സുബൈർ അസ്ഹരി , ഹുദൈഫ് സഖാഫി, അസ് ലം പരാടൻ, സിദ്ധീഖ് സഖാഫി, ഖാദർ EK, ശക്കീൽ നഈമി, ഹാരിസ് MK തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Thanks

Previous Post Next Post