SSF വെളിമുക്ക് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു



വെളിമുക്ക്:  രണ്ട് ദിവസങ്ങളിലായി എം. എച്ച്. നഗറിൽ നടന്ന എസ്. എസ്. എഫ്. വെളിമുക്ക് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. 9 യൂണിറ്റുകളിൽ നിന്നായി 7 വിഭാഗങ്ങളിൽ നിരവധി പ്രതിഭകൾ മാറ്റുരച്ചു. യു. എച്ച്. നഗർ, എം. എച്ച്. നഗർ, കളിയാട്ടമുക്ക് യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പാലക്കൽ യൂണിറ്റിലെ മുഹമ്മദ് അമീൻ കലാ പ്രതിഭയായും കളിയാട്ടമുക്ക് യൂണിറ്റിലെ ഹാരിസലി സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.



   സമാപന സംഗമം ഐ. പി. ബി. ഡയറക്ടർ എം. അബ്ദുൽ മജീദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ നഈമി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് തേഞ്ഞിപ്പലം സോൺ സെക്രട്ടറി അലവിക്കുട്ടി വെളിമുക്ക്, എസ്. വൈ. എസ്. തേഞ്ഞിപ്പലം സോൺ സെക്രട്ടറി ശരീഫ് വെളിമുക്ക് അനുമോദന ഭാഷണം നടത്തി. സയ്യിദ് സ്വാദിഖ് തുറാബ് സഖാഫി തലപ്പാറ പ്രാർത്ഥന നിർവഹിച്ചു. സയ്യിദ് ഫഹദ് ജമലുല്ലൈലി, അബു ഹാജി, അലവിക്കുട്ടി ഹാജി, അബ്ദുസ്സലാം എം., ഇസ്ഹാഖ് സഖാഫി, അബ്ദുൽ അസീസ് ലത്തീഫി, സുഹൈൽ വി. സംബന്ധിച്ചു. അടുത്ത വർഷം സാഹിത്യോത്സവ് നടക്കുന്ന കൂഫ യൂണിറ്റിന്  പതാക കൈമാറി. ഫാസിൽ വി. സ്വാഗതവും ഉവൈസ് എം. നന്ദിയും പറഞ്ഞു.

   ശനിയാഴ്ച ആരംഭിച്ച സാഹിത്യോത്സവിൽ ഹുസൈൻ ഹാജി പതാക ഉയർത്തി. എസ്. എസ്. എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് സിറാജുദ്ദീൻ സഖാഫി, മുസ്തഫ സഖാഫി, അബ്ദുൽ അസീസ് സഖാഫി സംസാരിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha