SSF മൂന്നിയൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ⭕കുണ്ടംകടവ്, ചിനക്കൽ യൂണിറ്റുകൾ ജേതാക്കൾ


മൂന്നിയൂർ: രണ്ട് ദിവസങ്ങളിലായി മൂന്നിയൂർ കുണ്ടംകടവിൽ നടന്ന  29-ാമത് സാഹിത്യോത്സവ് സമാപിച്ചു.

100-ൽ അധികം മത്സര ഇനങ്ങളിൽ 8 യൂണിറ്റുകളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു.

462 പോയിൻ്റുകൾ നേടി കുണ്ടംകടവ്, ചിനക്കൽ എന്നീ യൂണിറ്റുകൾ സംയുക്തമായി ഒന്നാം സ്ഥാനം നേടി. തുടർച്ചയായ ആറാം തവണയാണ് ചിനക്കൽ യൂണിറ്റ് ജേതാക്കളാവുന്നത്.

343 പോയിൻ്റ് നേടിയ കുന്നത്ത് പറമ്പാണ് രണ്ടാം സ്ഥാനത്ത്.
പാറാക്കാവ് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ 27 പോയിൻ്റുകൾ നേടിയ ചിനക്കൽ യൂണിറ്റിലെ മിഷാൽ ആണ് കലാപ്രതിഭ.

സീനിയർ വിഭാഗത്തിൽ 28 പോയിൻ്റുകൾ നേടിയ ചിനക്കൽ യൂണിറ്റിലെ സുഹൈൽ സി.സിയാണ് സർഗ പ്രതിഭ.

സയ്യിദ് ഇസ്ഹാഖ് ബുഖാരി, അബൂബക്കർ മാസ്റ്റർ പടിക്കൽ, മുഹമ്മദ് ഹാജി ആലിൻ ചുവട്, അബൂബക്കർ സഖാഫി കുണ്ടംകടവ്, സൈദലവി തലപ്പാറ, സിറാജുദ്ധീൻ സഖാഫി കുണ്ടംകടവ് തുടങ്ങിയവർ സമാപന സംഗമത്തിൽ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post