സ്കൂൾ വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം തേഞ്ഞിപ്പലത്ത് സർവ്വകക്ഷി യോഗം ചേർന്നു



തേഞ്ഞിപ്പലം: കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിൽ തെരുവ് നായ സ്കൂൾ വിദ്യാർത്ഥിയെ കടിച്ചു പരിക്കേൽപ്പിച്ച വിഷയത്തിൽ അടിയന്തര നടപടികൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ചേർന്നു.

തെരുവ് നായകളെ ആന്റി റാബിസ് വാക്സിൻ ചെയ്യാൻ നിലമ്പൂർ ഇ ആർ എഫ് ടീമിനെ ഏൽപ്പിക്കും. മുഴുവൻ വളർത്തു നായകൾ, പൂച്ചകൾ എന്നിവക്ക് ലൈസൻസ് നിർബന്ധമാക്കും. നായകൾക്ക്  ഭക്ഷണം കിട്ടുന്ന വിധത്തിൽ തെരുവുകളിൽ ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് തടയുന്നതിനും അത്തരക്കാർക്കെതിരായി കർശന നടപടി സ്വീകരിക്കുകയും ചെയ്യും.

സ്കൂൾ വളപ്പുകൾ, അംഗൻവാടി വളപ്പുകൾ എന്നിവ സുരക്ഷിതമാക്കാൻ ചുറ്റുമതിൽ ഉറപ്പു വരുത്താനും ഉയരം കുറഞ്ഞവ ഉയർത്തി കെട്ടാനും പദ്ധതിയുണ്ട്.

 

സ്കൂളിലെ ഭക്ഷ്യ അവശിഷ്ടങ്ങൾ ശേഖരിക്കാൻ വേസ്റ്റു ബിന്നുകൾ നൽകാനും ഭക്ഷ്യ അവശിഷ്ടങ്ങൾ പന്നിഫാമിന് നൽകുവാനും നടപടി സ്വീകരിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  ക്യാoപസിലെ ഭക്ഷ്യ അവശിഷ്ടങ്ങൾ യൂണിവേഴ്‌സിറ്റി ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ച് യൂണിവേഴ്‌സിറ്റി ക്യാപസിലെ ഭക്ഷ്യവേസ്റ്റ് റോഡരികിൽ തള്ളുന്നത് അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഡോ ശ്രീകുമാർ യോഗത്തിൽ അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അധികൃതരേയും സമീപ പഞ്ചായത്ത് അധികാരികളേയും ഉൾപ്പെടുത്തി കൊണ്ട് വിപുലമായ യോഗം ചേരാനും നായകളുടെ വന്ധീകരണം ഉൾപ്പെടെയുള്ള നടപടികൾ  സ്വീകരിക്കാനും തീരുമാനിച്ചു.

തേഞ്ഞിപ്പലം പഞ്ചായത്ത് വെറ്റിനെറി ഹോസ്പിറ്റലിൽ ആവശ്യത്തിനുള്ള  വാക്സിൻ നിലവിലുണ്ട്. ബുധൻ, വെള്ളി ദിവസങ്ങളിൽ വാക്സിൻ ലഭിക്കുന്നതാണെന്നും ഇനിയും വാക്സിൻ എടുക്കാത്ത വളർത്തു നായകൾ, പൂച്ചകൾ എന്നിവക്ക് അടുത്ത ദിവസം തന്നെ നിർബന്ധമായും വാക്സിൻ നൽകാൻ ഉടമകൾ തയ്യാറാവണമെന്നും മൃഗാശുപത്രി അധികൃതർ അറിയിച്ചു.


പഞ്ചായത്ത്

പ്രസിഡന്റ്  ടി വിജിത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം സുലൈമാൻ, പിയൂഷ് അണ്ടിശ്ശേരി, മെഡിക്കൽ ഓഫീസർ വി സരിത, വെറ്റിനറി സർജൻ ഫസീൻ, സബ് ഇൻസ്പെകടർ പ്രദീപ് കുമാർ,പഞ്ചായത്ത്‌ മെമ്പർമാരായ

എ പി മുജീബ്, നിഷാബ്, ധനജ്, ഇ കെ ബഷീർ, സി സുനിൽകുമാർ , വി ശശിധരൻ, ഷെരീഫ മോപ്പിൽ, അസിസ്റ്റന്റ് സെക്രട്ടറി ബൽകീസ് തുടങ്ങിയ  ജനപ്രതിനിധികളും വിവിധ സ്കൂളുകളിലെ പ്രധാന അദ്ധ്യാപകരും പി ടി എ ഭാരവാഹികൾ, ട്രോമാ കെയർ, ഫയർ റസ്ക്യൂ ടീമംഗങ്ങൾ എന്നിവരും സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post