പ്രവാചക നിന്ദക്കെതിരായ സുപ്രീം കോടതി നിരീക്ഷണം സ്വാഗതാർഹം: എസ്.കെ.എസ്.എസ്.എഫ്


ഫറോക്ക് | പ്രവാചക നിന്ദക്കെതിരായ സുപ്രീം കോടതി നിരീക്ഷണം സ്വാഗതാർഹമാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താൻ നീതിപീഠത്തിന് സാധിക്കണമെന്നും, മതവികാരം വ്രണപ്പെടുത്താനും വർഗീയത ആളിക്കത്തിക്കാനും ശ്രമിക്കുന്നവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവുകയാണ് വേണ്ടതെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ സത്താർ പന്തല്ലൂർ അഭിപ്രായപ്പെട്ടു . 

ചൂഷണ മുക്ത ആത്മീയത, സൗഹൃദത്തിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ഫറോക്ക് മേഖല കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ജവാദ് ബാഖവി പെരുമുഖം അദ്ധ്യക്ഷത വഹിച്ചു. 

മുബശ്ശിർ അസ്‌ലമി രാമനാട്ടുകര, ഇഹ്സാൻ പുളിഞ്ചോട്, മുസ്തഫ മാഹിരി, വി. ടി. അഷ്റഫ് മുസ്‌ലിയാർ, ഇസ്മായീൽ ഹാജി ചാലിയം, അബ്ദുസ്സലാം ഫൈസി, ഷഫീഖ് മഠത്തിൽപാടം, ഹസ്രത്ത് മഠത്തിൽപാടം, അജ്മൽ പട്ടത്താനം, ശുക്കൂർ ഫൈസി പെരുമുഖം, സൽമാനുൽ ഫാരിസ് ഫൈസി കള്ളിക്കൂടം, മുഹമ്മദ് റഫീഖ് വൈദ്യരങ്ങാടി, സഹദ് തലഞ്ഞിപ്പാടം,സബീൽ മുതുവാട്ടുപാറ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

Post a Comment

Thanks

أحدث أقدم
Moonniyur Vartha