ജീവൻരക്ഷാ ഉപകരണത്തിന് സൗജന്യ വൈദ്യുതി : അപേക്ഷ ലളിതമാക്കി

 

electricity


കൊച്ചി: വീടുകളിൽ ഉപയോഗിക്കുന്ന ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യത്തിനുള്ള നടപടികൾ ലഘൂകരിച്ചു. ഇനി വെള്ളപ്പേപ്പറിൽ സെക്‌ഷൻ ഓഫീസിൽ അപേക്ഷിച്ചാൽ മതി. ഉപകരണം അത്യന്താപേക്ഷിതമാണെന്ന് ഗവ. ഡോക്ടറുടെ സാക്ഷ്യപത്രവും വേണം.

എയർബെഡ്, സക്‌ഷൻ ഉപകരണങ്ങൾ, ഓക്‌സിജൻ കോൺസെൻട്രേറ്റർ തുടങ്ങിയവയ്ക്കാണ് സൗജന്യം.

നേരത്തെ 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമായിരുന്നു. മാധ്യമങ്ങളിലെ വാർത്തയെത്തുടർന്നാണ് ഈ നിബന്ധന ഒഴിവാക്കിയത്. 2019 നവംബറിലാണ് സൗജന്യം നിലവിൽ വന്നത്. ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി നിഷേധിച്ചാൽ തന്റെ ഓഫീസിനെ സമീപിക്കാമെന്നും ഉടൻ നടപടിയുണ്ടാകുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

Post a Comment

Thanks

Previous Post Next Post