ബസിലെത്തിയ മധ്യവയസ്കനില്‍ നിന്ന് രേഖകളില്ലാത്ത 40 ലക്ഷം രൂപ വളാഞ്ചേരി പൊലീസ് പിടികൂടി.


കൊടുവള്ളി മണ്ണില്‍ക്കടവ് കൈവേലി കടവ് വീട്ടില്‍ മുഹമ്മദില്‍ (51) നിന്നാണ് പണം പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് വളാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം വളാഞ്ചേരിയിലെത്തിച്ചതായിരുന്നു പണം. കഴിഞ്ഞ കുറച്ച്‌ മാസങ്ങളിലായി 10 കോടിയിലധികം രൂപയാണ് പരിശോധനയില്‍ വളാഞ്ചേരി പൊലീസ് പിടികൂടിയത്.

പണം കോടതിയില്‍ ഹാജരാക്കുമെന്ന് വളാഞ്ചേരി എസ്.എച്ച്‌.ഒ കെ.ജെ. ജിനേഷ് അറിയിച്ചു. സംഘത്തില്‍ എസ്.ഐ നൗഷാദ്, എ.എസ്.ഐ ബിജു, സി.പി.ഒ ശ്രീജിത്ത്‌ എന്നിവരും ഉണ്ടായിരുന്നു.


Post a Comment

Thanks

أحدث أقدم