പരമ്പര തൂത്തുവാരൻ ഇന്ത്യ; അവസാന ടി20യിലും കോഹ്ലി കളിച്ചേക്കും; സാധ്യത ഇങ്ങനെ ഉമ്രാന്‍ മാലിക്ക് ടീമിലെത്താന്‍ സാധ്യത

kohli


ആദ്യ രണ്ട് ടി20 കളിൽ ജയിച്ച ഇന്ത്യ പരമ്പരയിലെ അവസാന മത്സരത്തിൽ ഇം​ഗ്ലണ്ടിനെതിരെ ആർക്കൊക്കെ അവസരം കൊടുക്കും? ആരൊക്കെ പുറത്തിരുത്തും? കോഹ്ലി ഉൾപ്പെടെയുളള താരങ്ങൾ തിരിച്ചെത്തിയതോടെ രണ്ടാം ടി20യിലെ അവസാന ഇലവൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മക്കും കോച്ച് രാഹുൽ ദ്രാവിഡിനും തലവേദനയായിരുന്നു. കോഹ്ലയിയെ ഉൾപ്പെടുത്തുമ്പോൾ ആരെ പുറത്താക്കും എന്നതായിരുന്ന തലവേദന. ഫോമിലുള്ള ദീപക് ഹൂ‍ഡക്ക് പകരമാണ് കോഹ്ലിയെ ഉൾപ്പെടുത്തിയത്. ഇതിനെതിരെ കടുത്ത വിമർശനമുയർന്നുവെങ്കിലും ടീം ജയിച്ചു. അതോടെ പ്രതിഷേധങ്ങൾ തണുത്തു. മാത്രമല്ല ടീമിനൊപ്പം ചേർന്ന കോഹ്ലി ഒഴികെയുള്ളവർ രണ്ടാം ടി20യിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനാൽ മൂന്നാം മത്സരത്തിൽ സമ്മർങ്ങളില്ലാതെ ഇന്ത്യക്ക് അവസാന ഇലവൻ തിരഞ്ഞെടുക്കാം.


തുടർച്ചയായി വിജയങ്ങൾ സ്വന്തമാക്കി റെക്കോർഡ് നേട്ടത്തിലെത്തി നിൽക്കുന്ന രോ​ഹിത്തും ഇന്ത്യയും മൂന്നാം ടി20യിൽ വലിയ പരീക്ഷണങ്ങൾക്ക് ശ്രമിക്കാൻ സാധ്യതയില്ല. ഇം​ഗ്ലണ്ടിൽ പരമ്പര തൂത്തുവാരാൻ കിട്ടുന്ന അവസരം മുതലെടുക്കാൻ തന്നെയാകും ഇന്ത്യയുടെ ശ്രമം. ഏകദിന പരമ്പരകൂടി ബാക്കിയുള്ളതിനാൽ ഇം​ഗ്ലണ്ടിനെതിരെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് വിജയം തുടരേണ്ടതുണ്ട്.

രോഹിത്തും പന്തുമാണ് കഴിഞ്ഞ കളിയിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്തത്. ഇം​ഗ്ലണ്ടിൽ റിഷഭ് പന്ത് മികച്ച ഫോമിലാണ്. ഇഷാൻ കിഷന് പകരം പന്ത് തന്നെ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തേക്കും. രണ്ട് കളികളിൽ അവസരം ലഭിച്ച ദീപക് ഹൂഡക്ക് പകരം കോഹ്ലി തന്നെ വൺഡൗണായി എത്താൻ സാധ്യതയുണ്ട്. വിജയപരാജയങ്ങളു‍ടെ സമ്മർദ്ദമില്ലാത്തതിനാൽ ഫോമിലേക്ക് തിരിച്ചെത്താൻ കോഹ്ലിക്ക് അസവരം കൂടിയാകും മത്സരം. ദീപക് ഹൂഡ സൂര്യകുമാർ യാദവിന് പകരമായി ടീമിലെത്താനും സാധ്യതയുണ്ട്. ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും ജഡേജയും ബൗളിങ്ങിലും ബാറ്റിങ്ങിലും ടീമിന് നൽകുന്ന സന്തുലിതാവസ്ഥ വിലപ്പെട്ടതാണ്. ഫിനിഷറെന്ന നിലയിൽ ദിനേഷ് കാർത്തിക്കും ടീമിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ബൗളിങ്ങിൽ ഇം​ഗ്ലണ്ട് നിരയെ വിറപ്പിക്കുന്ന ഭുവനേശ്വർ കുമാർ-ജസ്പ്രീത് ബുംമ്ര-യുസ് വേന്ദ്ര ചാഹൽ കൂട്ടുകെട്ട് അവസാന മത്സരത്തിലും തുടരും. ഹർഷൽ പട്ടേലിന് പകരം

Post a Comment

Thanks

أحدث أقدم