SSF ചിനക്കൽ യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു


രണ്ട് ദിവസങ്ങളിലായി നടന്ന SSF മൂന്നിയൂർ ചിനക്കൽ യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു.

ചിനക്കൽ ഇസ്സത്ത് എജ്യൂസ്ക്വയറിൽ നടന്ന സമാപന സദസ്സ് കേരള മുസ്ലിം ജമാഅത്ത് മൂന്നിയൂർ സർക്കിൾ സെക്രട്ടറി മൂക്കുമ്മൽ ബാവഹാജി ഉദ്ഘാടനം ചെയ്തു.

സുബൈർ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.
ഇസ്സത്ത് സദർ മുഅല്ലിം ഹസൻ അഹ്സനി, നഈം നിസാമി, ഹുദൈഫ് സഖാഫി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 

50 മത്സര ഇനങ്ങളിലായി ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 
സിറാജ്, സുന്നത്ത്, രിസാല എന്നീ മൂന്ന് ബ്ലോക്കുകൾ തമ്മിൽ നടന്ന മത്സരത്തിൽ
സിറാജ് ബ്ലോക്ക് 211 പോയിൻ്റുകൾ നേടി ഒന്നാം സ്ഥാനം നേടി.

ജാബിർ TV, അസ്ലം പരാടൻ, മുബശിർ ചോനാരി, സിദ്ധീഖ് സഖാഫി, ശിബ് ലി മണമ്മൽ മുസ്തഫ സുഹ് രി, തുടങ്ങിയവർ അണിയറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സിനാൻ സി.പി സ്വാഗതവും ഫവാസ് കെ പി നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post