ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനായി നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.
ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനായി എന്ന
രീതിയിൽ നേറ്റിവിറ്റി ,ജാതി വരുമാന സർട്ടിഫിക്കറ്റുകൾക്ക് ഒട്ടേറെ അപേക്ഷകൾ
വില്ലേജ് ഓഫീസുകളിൽ എത്തുന്നുണ്ട്.
എന്നാൽ പ്രവേശനത്തിന് ഇവയുടെ ആവശ്യം ഇല്ല.
നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതിയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
അതേ സമയം പട്ടികജാതി പട്ടികവർഗ്ഗ, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് പ്രവേശന സമയത്ത് വില്ലേജ് ഓഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
Post a Comment
Thanks