ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് ഇന്ന് മുതല്‍ നിരോധനം

 


ദില്ലി | രാജ്യത്ത് ഇന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം. മിഠായി, ബലൂണ്‍ പോലുള്ള സാധനങ്ങളിലുള്ള പ്ലാസ്റ്റിക് കോലുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റ്, പിവിസി ബാനറുകള്‍, പോളിസ്ട്രിന്‍ അലങ്കാര വസ്തുക്കള്‍ എന്നിവയ്ക്കാണ് നിരോധനം.

നിരോധിച്ച സാധനങ്ങള്‍ ഉപയോഗിച്ചാല്‍ വ്യക്തികള്‍ക്കും വീടുകള്‍ക്കും പിഴ അഞ്ഞൂറ് രൂപയും സ്ഥാപനങ്ങള്‍ക്ക് 5000 രൂപയുമാണ്. പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം 5 വര്‍ഷം തടവോ 1 ലക്ഷം രൂപ പിഴയോ ശിക്ഷയായി ലഭിക്കാം. ഇത്തരം വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും അനുമതി റദ്ദാക്കും.നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാന്‍ പ്രത്യേക കണ്ട്രോള്‍ റൂമുകളും, എന്‍ഫോഴ്സമെന്‍റ് സ്ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചിരുന്നു.

Post a Comment

Thanks

أحدث أقدم