മലപ്പുറം/ പനങ്ങാങ്ങര:
കഴിഞ്ഞ ദിവസമുണ്ടായ ഇടി മിന്നലിൽ വീടിൻ്റെ മുകൾ നിലയിലെ ഒരു മുറിയുടെ ഉൾഭാഗം പൂർണമായി കത്തി നശിച്ചു. പനങ്ങാങ്ങര മേലേക്കുളംമ്പ് കൊങ്ങംപ്പാറ അസീസിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. വീടിൻ്റെ മുകൾ നിലയിലെ റൂമുകൾ ഉപയോഗിക്കാതെ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. രണ്ട് ദിവസംമുമ്പ് ഉണ്ടായ ഇടിമിന്നലിലാണ് സംഭവം നടന്നത് അലമാറയും അതിൽ സൂക്ഷിച്ചിരുന്ന മുഴുവൻ ഡോക്യുമൻ്റ്സും, ഫർണിച്ചറും, ഫാനും, ഡോറുമാണ് കത്തി നശിച്ചത്.
എന്നാൽ ഇന്ന് മുകൾ ഭാഗം ക്ലീനാക്കാൻ വന്നപ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് ഇടിമിന്നലിലുണ്ടായ ഷോട്ട് സർക്യൂട്ടാണ് ഇതിന് കാരണമെന്ന് വീട്ടുകാർ കരുതുന്നു. ഇങ്ങനെയുള്ള ഇടിമിന്നലിൽ അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നല്ലതാണെന്ന് വീട്ടുകാർ അറിയീച്ചു.
Post a Comment
Thanks