പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ കോമണ്‍ സര്‍വീസ് സെന്ററുകളുമായി കുടുംബശ്രീ



കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 50ലധികം കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന   കേന്ദ്രങ്ങളും ആരംഭിക്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് സോഫ്റ്റ്‌വെയര്‍  വിന്യസിക്കുന്നതിന് ഭാഗമായി പഞ്ചായത്തില്‍ സ്ഥാപിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിന് പുറമെയാണ് കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന  കേന്ദ്രങ്ങളും ആരംഭിക്കുന്നത്.  ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയര്‍ ലോഗിന്‍ ലഭ്യമാക്കി പഞ്ചായത്ത് സേവനങ്ങളുടെ ഹെല്‍പ്പ് ഡെസ്‌ക്കായും മറ്റു ഓണ്‍ലൈന്‍ സേവനങ്ങളും സെന്ററിലൂടെ ലഭിക്കും. സെന്ററുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകളുടെ പേരുവിവരങ്ങള്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ നല്‍കണം. താത്പര്യമുള്ളവര്‍ക്ക് കുടുംബശ്രീ എംപാനല്‍ഡ് ഏജന്‍സി വഴി പരിശീലനം നല്‍കും.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha