ചെമ്മാട് മൊബൈൽ മോഷ്ടാവിനെ കച്ചവടക്കാർ പിടികൂടി | MOONNIYUR VARTHAKAL

 

mobile-phone-thief-chemmad

▪️ പുതിയ ഫോൺ വാങ്ങാനെത്തും,  പഴയ മൊബൈൽ സൂത്രത്തിൽ വെച്ച് പുതിയ ഫോണുമായി മുങ്ങും.


⭕ചെമ്മാട് /തിരൂരങ്ങാടി : മൊബൈൽ ഫോൺ

വാങ്ങാനെന്ന വ്യാജേന എത്തി മോഷ്ടിക്കുന്ന വിരുതൻ ഒടുവിൽ പിടിയിലായി. തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി ശിഹാബ് (22) ആണ്

പിടിയിലായത്. തന്റെ കൈവശമുള്ള ഫോണിന്റെ പുതിയ മൊബൈൽ ഫോൺ

ആവശ്യപ്പെടുകയും ഇത്

പരിശോധിക്കുന്നതിനിടെ പഴയ ഫോൺ പകരം വെച്ച് പുതിയ ഫോണുമായി

രക്ഷപ്പെടുന്നതാണ് ഇദ്ധേഹത്തിന്റെ തട്ടിപ്പ്

രീതി. 


ഇക്കഴിഞ്ഞ 3 ന് ചെമ്മാട് എം എൻ കോംപ്ലക്സിലുള്ള ഓണ് പ്ലസ് എന്ന ഷോപ്പിലും ഇത്തരത്തിൽ തട്ടിപ്പ്

നടത്തിയിരുന്നു. 15000 രൂപ വിലയുള്ള റെഡ്മിയുടെ ഫോൺ കൈവശപ്പെടുത്തി

മുങ്ങുകയായിരുന്നു. ഇന്നലെ തൊട്ടടുത്ത

കടയിൽ എത്തി റീ ചാർജ് ചെയ്ത ശേഷം പണം നൽകാതെ മുങ്ങുമ്പോൾ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മൊബൈൽ

മോഷ്ടിച്ചു രക്ഷപ്പെട്ടയാളാണെന്നു

മനസ്സിലായത്. തുടർന്ന് പൊലീസിന്

കൈമാറുകയായിരുന്നു. ഇയാളെ റിമാൻഡ്

ചെയ്തു.


Post a Comment

Thanks

Previous Post Next Post