5 ജീവനക്കാർക്ക് കോവിഡ്, നന്നമ്പ്ര കുടുംബരോഗ്യ കേന്ദ്രത്തിൽ സായാഹ്‌ന ഒപി നിർത്തി വെച്ചു

നന്നമ്പ്ര കുടുംബരോഗ്യ കേന്ദ്രത്തിലെ 2 നഴ്സുമാർ,  ജെ എച്ച് ഐ, ലാബ് ടെക്‌നീഷ്യൻ, അറ്റൻഡർ എന്നിവർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. സായാഹ്‌ന ഒ പി യിലെ ഡോക്ടർക്ക് കോവിഡ് ബാധിതയുമായി സംഭർക്കവുമുണ്ടായി. ഇതേ തുടർന്ന് ഇന്ന് മുതൽ ഞായറാഴ്‌ച ഒ പിയും സായാഹ്‌ന ഒ പി യും താൽക്കാലികമായി നിർത്തിവെച്ചു. 
ആശുപത്രിയിൽ ഈവനിംഗ് ഒപി ഉൾപ്പെടെ 4 ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് കേന്ദ്രത്തിലേക്ക് താൽക്കാലികമായി നിയമിച്ചിരിക്കുകയാണ്.

Post a Comment

Thanks

Previous Post Next Post