ഇന്നു മുതൽ യൂനിഫോം നിർബന്ധം

സ്​കൂളുകളിൽ ഇന്ന് മുതൽ യൂനിഫോം നിർബന്ധമാക്കിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. സ്​കൂൾ തുറക്കുന്ന സമയത്ത് പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് യൂനിഫോം നിർബന്ധമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, പ്രവൃത്തി ദിനം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ പെ​ട്ടെന്ന് യൂനിഫോം നിർബന്ധമാക്കിയത് രക്ഷിതാക്കളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളേയും പ്രയാസത്തിലാക്കുന്ന നടപടിയാണിതെന്ന് പരാതിയുണ്ട്.
 യൂനിഫോം നിർബന്ധമില്ലെന്ന് പറഞ്ഞതിനാൽ രക്ഷിതാക്കൾ ഇ​തേക്കുറിച്ച് ആലോചിച്ചിരുന്നില്ല. മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ പെ​ട്ടെന്ന് യൂനിഫോം എങ്ങനെ വാങ്ങും എന്ന ആശങ്കയിലാണ് പലരും. സ്​കൂളുകളിൽനിന്നുള്ള യൂനിഫോം വിതരണ കാര്യത്തിലും തീരുമാനമായിട്ടില്ല. 

യൂനിഫോമിനായുള്ള സർക്കാർ ഫണ്ട്​ വിതരണം തീരുമാനമാകാതെ കിടക്കുന്ന സമയത്ത് പെ​​ട്ടെന്ന് നിർബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. രണ്ടു വർഷം മുമ്പ് എടുത്ത യൂനിഫോം വസ്ത്രങ്ങൾ നിലവിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുകയില്ല. 

കൂലിപ്പണി പോലും പ്രതിസന്ധിയിലായ സമയത്തെ നിർബന്ധ തീരുമാനം ബഹുഭൂരിപക്ഷം പേർക്കും തിരിച്ചടിയാണ്. ഈ അധ്യയന വർഷം തീരാൻ മാസങ്ങൾ മാത്രം നിലനിൽക്കെയുള്ള നടപടിയാണ് വിവാദമാകുന്നത്. 

പുതിയത്​ വാങ്ങിയാലും പല കുട്ടികളും അടുത്ത ക്ലാസിലെത്തു​മ്പോൾ യൂനിഫോം മാറുന്ന അവസ്ഥയുണ്ട്​. ഏതാനും മാസത്തേക്ക്​ പുതിയ യൂനിഫോം വാങ്ങുന്നത്​ ഇവർക്ക്​ പാഴ്​ചെലവാകും.

Post a Comment

Thanks

أحدث أقدم