വടകര താലൂക്ക് ഓഫീസില്‍ വീണ്ടും തീപിടുത്തം

 




വടകര താലൂക്ക് ഓഫീസിൽ വീണ്ടും തീപിടുത്തം. ഓഫീസിന് സമീപത്തുള്ള മരത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരാണ് തീപിടുത്തം കണ്ടെത്തിയത്. ഓഫീസിലെ റെക്കോർഡ്‌ റൂമിലാണ് തീപ്പിടുത്തം ഉണ്ടായത്. ചെറിയ അപകടമാണെന്നാണ് റിപ്പോർട്ട്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല. വടകരയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചു.

വടകര താലൂക്ക് ഓഫീസിൽ തീ വെച്ച കേസിൽ കസ്റ്റഡിയിലുള്ള ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തിയ അപകടം. അതേസമയം, വിചിത്ര വാദമാണ് തീവെച്ചതിനു കാരണമായി സതീഷ് പറഞ്ഞത്. തീ കത്തുന്നത് കാണാൻ നല്ല ഹരമാണെന്നും അതിനാലാണ് തീയിട്ടതെന്നുമാണ് സതീഷ് പൊലീസിനോട് പറഞ്ഞത്.



പ്രതിയെ ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായായിരുന്നു ഇയാള്‍ സംസാരിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് അനുമാനം. തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയെല്ലാം കലര്‍ത്തിയ ഭാഷയിലായിരുന്നു ഇയാള്‍ സംസാരിച്ചത്. നഗരത്തില്‍ അടുത്തിടെ നടന്ന മറ്റ് മൂന്ന് തീവെപ്പ് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഈ സംഭവങ്ങളില്‍ തെളിവ് ലഭിച്ചതായും പൊലീസ് അറിയിച്ചു. പരിചയക്കാര്‍ പൊലീസിനോട് പറഞ്ഞത് പ്രകാരം ചപ്പുചവറുകള്‍ കൂട്ടിയിട്ട് ശീലം പ്രതിക്കുണ്ടായിരുന്നു

അതേസമയം, ഓഫീസിന്റെ പ്രവര്‍ത്തനം ഡിസംബര്‍ 20 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് തഹസില്‍ദാർ അറിയിച്ചു. അടുത്തുള്ള വടകര സബ് ട്രഷറി ഓഫീസ് പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിലായിരിക്കും താല്‍ക്കാലിക പ്രവർത്തനം. പൊതുജനങ്ങള്‍ക്ക് നേരത്തെ നല്‍കിയിട്ടുളള അപേക്ഷകളിലെ നടപടികളെക്കുറിച്ചറിയാന്‍ ഹെല്‍പ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്‌കില്‍ നേരിട്ടോ 0496 2513480 എന്ന ഫോണ്‍ നമ്പറിലോ അന്വേഷണം നടത്താം.

Post a Comment

Thanks

أحدث أقدم
Moonniyur Vartha