കാരുണ്യ സേവന പ്രവര്‍ത്തനത്തിന് പ്രതിജ്ഞയെടുത്ത് എസ് വൈ എസ് ടീം ഒലീവ് സമ്മേളനം സമാപിച്ചു

 


പെരുവള്ളൂർ |അഹ്‌ലുസ്സുന്നയുടെ പ്രവർത്തകർ വിശ്വാസ കർമ്മ വിശുദ്ധി കാത്തുസൂക്ഷിച്ച് പ്രബോധന വീഥിയിൽ സജീവമാകണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ. എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സംഘടിപ്പിച്ച സ്‌ട്രൈറ്റ്‌ലൈന്‍ ഒലീവ് സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവിതം മാതൃകായോഗ്യമായിരിക്കുക എന്നത് പ്രബോധനത്തിന്റെ മർമ്മമാണെന്നും സുതാര്യതയും കൃത്യതയുമില്ലാത്ത ബിസിനസ്സുകളിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആഹ്വാനം അക്ഷരംപ്രതി ജീവിതത്തിൽ പുലർത്താൻ  പ്രവർത്തകർ ബദ്ധശ്രദ്ധരായിക്കണമെന്നും അദ്ദേഹം ഉണർത്തി. സോണ്‍ പ്രസിഡന്റ് കെ ടി ബഷീര്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു.



രണ്ടു ദിനങ്ങളിലായി പെരുവള്ളൂര്‍ നജാത്ത് കാമ്പസില്‍ നടന്ന ക്യാമ്പിൽ 

വിവിധ സെഷനുകള്‍ക്ക് എന്‍ എം സ്വാദിഖ് സഖാഫി, അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, കലാം മാവൂര്‍, അബ്ദുറഹീം കരുവള്ളി, എം മുഹമ്മദ് സ്വാദിഖ്, എം അബൂബക്കര്‍ പടിക്കല്‍, അബ്ദുള്ള ഫൈസി പെരുവള്ളൂർ, സയ്യിദ് സീതികോയ തങ്ങള്‍ പൊന്നാനി, അലി ബാഖവി ആറ്റുപുറം നേതൃത്വം നല്‍കി. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌പോട്മാഗസിന്‍ നിര്‍മ്മാണത്തില്‍ പെരുവള്ളൂര്‍, വള്ളിക്കുന്ന് സര്‍ക്കിളുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. കലാസ്വാദനം, ഹെല്‍ത്ത് ടിപ്‌സ് എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. സോണ്‍ നേതാക്കളായ അനീസുദ്ദീന്‍ സഖാഫി, ആലിക്കോയ അഹ്‌സനി, ശരീഫ് വെളിമുക്ക് നേതൃത്വം നല്‍കി.

Post a Comment

Thanks

أحدث أقدم
Moonniyur Vartha