തിരുവനന്തപുരത്ത് ഭൂചലനം;നിരവധി വീടുകള്‍ക്ക് വിള്ളല്‍..


തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭൂചലനം രേഖപ്പെടുത്തി. കാട്ടാക്കട, കള്ളിക്കാട്, വെള്ളറട എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നേരിയ ഭൂചലനം ഉണ്ടായത്.
അബൂരി, നെയ്യാര്‍ പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പ്രദേശത്തെ ചില വീടുകളില്‍ വിള്ളലുണ്ടായി. ഇടിവെട്ടുപോലുള്ള ശബ്ദം കേട്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതോടെ ആളുകള്‍ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയോടുകയായിരുന്നു.സംഭവ സ്ഥലം എം എല്‍ എയും ജനപ്രതിനിധികളും ഇന്ന് സന്ദര്‍ശിക്കും. ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha