വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് സിപിഎം, എന്തിനെന്ന് വ്യക്തമാക്കണമെന്ന് യെച്ചൂരി


| ന്യൂഡൽഹി |

 

▶️ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതിനെതിരെ സിപിഎം. പ്രായപരിധി ഉയർത്തുന്നത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.


രാജ്യത്ത് 18 വയസ്സ് പൂർത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നൽകുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂർത്തിയാകണം എന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാൻ കഴിയുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കട്ടേയെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം പാർലമെന്റിൽ നിയമത്തെ എതിർക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.



 18 വയസ്സ് തികഞ്ഞാൽ പ്രായപൂർത്തിയായ വ്യക്തിയായി കണക്കാക്കുമെന്നിരിക്കെ ഇതിൽ ലിംഗസമത്വവുമായി ബന്ധപ്പെട്ട എന്ത് കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം സംബന്ധിച്ച കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര വൃത്തങ്ങൾ പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അതിന് പോഷകാഹാരക്കുറവ് പോലുള്ള പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടതെന്ന് യെച്ചൂരി പറഞ്ഞു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha