ചർച്ചയിൽ പരി​ഹാരമായില്ല; സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാരുടെ സമരം തുടരും..

  



⭕️ആശുപത്രികളുടെ പ്രവർത്തനത്തെ ഇത് സരമായി ബാധിക്കും.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല സമരം തുടരും. ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോ‍ർജുമായി പി.ജി സംഘടനാ നേതാക്കൾ കൂടിക്കാഴ്ച നടത്തിയെങ്കിലും പരിഹാരമായില്ല. വിദ്യാർഥികളുമായി ഉടൻ ചർച്ച നടത്തുമെന്നും ഇപ്പോൾ നടന്ന സൗഹൃദ സംഭാഷണം മാത്രമാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. തുടർ ചർച്ചയിൽ അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎംപിജിഎ പ്രതിനിധികൾ പറഞ്ഞു.

പിജി ഡോക്ടർമാർ സമരം കടുപ്പിച്ചതോടെ പിന്തുണയുമായി ഹൗസ് സർജൻസ് അസോസിയേഷനും, പി ജി അധ്യാപക സംഘടനയും, ഐ എം എയും രംഗത്തെത്തിയിരുന്നു. സമ്മർദ്ദം ശക്തമായതോടെയാണ് പി.ജി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്താൻ ആരോഗ്യമന്ത്രി തയ്യാറായത്. ഇന്ന് സൗഹൃദ സംഭാഷണം മാത്രമാണ് നടന്നതെന്ന് കെഎംപിജിയെ നേതാക്കളും വ്യക്താമാക്കിയിട്ടുണ്ട്. ഉടൻ തന്നെ ഔദ്യോഗിക ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും പി.ജി ഡോക്ടർമാർ വ്യക്തമാക്കി.



പിജി ഡോക്ടർമാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. പ്രശ്ങ്ങൾ ചർച്ച ചെയ്ത് പരിഹരികുമെന്നാണ് പ്രതീക്ഷയെന്നും പി ജി ഡോക്ടർമാർ പറഞ്ഞു. എന്നാൽ സമരം പിൻവലിക്കില്ല, പരിഹാരം കാണുന്നതുവരെ സമരവുമായി മുന്നോട്ടു പോകുവാനാണ് തീരുമാനം.

അതേസമയം അനിശ്ചിതകാല സമരം ഇന്ന് പതിനാലാം ദിവസവും, അത്യാഹിതവിഭാഗം അടക്കം ബഹിഷ്കരിച്ചു ഉള്ള സമരം അഞ്ചാം ദിവസത്തിലേക്കും കടന്നു. ചർച്ചയിലെന്ന കടുംപിടുത്തത്തിൽ നിന്നു സർക്കാർ പിൻവാങ്ങിയതോടെ സമവായ സാധ്യതകൾ തെളിയുകയാണ്. എന്നാൽ ചർച്ചയിലൂടെ പ്രശ്ന പരിഹാരം ഉണ്ടായിയില്ലെങ്കിൽ ആശുപത്രികളുടെ പ്രവർത്തനത്തെ ഇത് സരമായി ബാധിക്കും

Post a Comment

Thanks

أحدث أقدم
Moonniyur Vartha