പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തീയതികളിലാണ് പണിമുടക്ക്
എസ് ബി ഐ, പി എൻ ബി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർ ബി എൽ തുടങ്ങിയ ബാങ്കുകൾ ഇടപാടുകൾ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്നും ബാങ്കുകൾ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷം തന്നെ രണ്ട് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്ന് ധനബജറ്റിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
إرسال تعليق
Thanks