ചെമ്മാട് മസ്ജിദ് റോഡ് നാടിന് സമര്‍പ്പിച്ചു

 


തിരൂരങ്ങാടി: നവീകരിച്ച ചെമ്മാട് മസ്ജിദ് റോഡ് നാടിന് സമര്‍പ്പിച്ചു. തിരൂരങ്ങാടി നഗരസഭയുടെ 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്ക് ചെറിയ രീതിയില്‍ വീതിക്കൂട്ടിയാണ് നവീകരണം നടന്നത്. ഡിവിഷന്‍ കൗണ്‍സിലര്‍ ജാഫര്‍ കുന്നത്തേരി ഉദ്ഘാടനം ചെയ്തു. എം അബ്ദുറഹ്മാന്‍ കുട്ടി, യു.എ റസാഖ്, സിറ്റിപാര്‍ക്ക് നൗഷാദ്, പി.പി അബൂബക്കര്‍ ഹാജി, കെ.കെ മൊയ്തീന്‍ കുട്ടി, മക്കാനി മുനീര്‍, എം.എന്‍ റഷീദ്, കെ അലി, എന്‍.എം മൊയ്തീന്‍, കെ.പി റഹീം, ബഷീര്‍ വിന്നേഴ്‌സ്, കൂളത്ത് റഷീദ്, കബീര്‍ ചെമ്പ, ടി അന്‍സാര്‍, ആലിക്കോയ, യൂനസ് പാട്ടേശ്ശേരി സംബന്ധിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha