ഒരു കോവിഡ് മരണം കൂടി : മരിച്ചത് പൂക്കോട്ടൂർ സ്വദേശി


ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. പൂക്കോട്ടൂർ സ്വദേശി ഇല്യാസാണ് (47) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 24 ആയി.

പ്രമേഹ രോഗിയായിരുന്ന ഇല്യാസിനെ
 ഓഗസ്റ്റ് ഏഴിനാണ്  ചുമയും പനിയും ശ്വാസംമുട്ടുമായി  മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.

അമിത വണ്ണമുണ്ടായിരുന്ന രോഗിക്ക് ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കോവിഡ്  ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം   എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. സ്റ്റേറ്റ്  മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്‌ഷൻ റംഡസവിർ എന്നിവ നൽകി.

ഓഗസ്റ്റ് 17ന് രാവിലെ രോഗിയുടെ ആരോഗ്യ നില വഷളായതോടെ ഇൻവേസിവ്  വെന്റിലേഷൻ ആരംഭിച്ചു. ചികിത്സയോട് പ്രതികരിക്കാതെ  17ന് രാവിലെ രോഗി  മരണത്തിന് കീഴടങ്ങി.

Post a Comment

Thanks

أحدث أقدم
Moonniyur Vartha