മലപ്പുറം :കളക്ടർ സബ് കളക്ടർ ഉൾപ്പെടെ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ യാണ് . കലക്ടറേറ്റ് ഓഫീസും, കലക്ടറുടെ ചേംബറും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. താലൂക്ക് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. വൈകീട്ട് നാലു മണിയോടെ എത്തിയ സംഘം രണ്ടു മണിക്കൂറിനുള്ളിൽ അണുനശീകരണം പൂർത്തിയാക്കി. 15 വളണ്ടിയർമാരുടെ നേതൃത്വത്തിൽ നാലു ഉപകരണങ്ങളുപയോഗിച്ച് ആയിരുന്നു അണുനശീകരണം നടത്തിയത്. ആരും ഭയക്കുന്ന കൊറോണ കാലത്ത് ടി.ഡി. ആർ എഫ് വലിയ സേവനം ചെയ്യുന്നതായി ഡെപ്യൂട്ടി കളക്ടർ ഒ ഹംസ പറഞ്ഞു.
ദുരന്തനിവാരണ അണ സേന ചീഫ് കോ ഓർഡിനേറ്റർ ഉമ്മറി ശിഹാബിനെറ നേതൃത്വത്തിൽ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഉപയോഗിച്ചാണ് അണുനശീകരണം നടത്തിയത്.
Post a Comment
Thanks