കതിരാണ് കര്‍ഷകര്‍; കര്‍ഷകദിനത്തില്‍, അറിയാം കേരളത്തിന്റെ കാര്‍ഷികമേഖലയെ


1992-'93 മുതൽ ചിങ്ങം ഒന്ന് ഔദ്യോഗിക കർഷകദിനമായി ആചരിക്കുന്നു. കർഷകരെ ആദരിക്കാനാണ് ദിനാചരണം. മുന്നോട്ടുവെക്കുന്നത് കൃഷിയിലൂടെ അതിജീവനം എന്ന ആശയം
   
▪️കൃഷിയിലെ സമഗ്രയന്ത്രവത്കരണം 2010-ൽ തുടങ്ങി

▪️രജിസ്റ്റർചെയ്ത കർഷകരുടെ എണ്ണം-19 ലക്ഷം.

▪️പി.എം. കിസാൻനിധി യോജന പദ്ധതി പ്രകാരം വീട്ടുമുറ്റക്കൃഷി ചെയ്യുന്നവരെക്കൂടി ചേർത്ത് 35 ലക്ഷം.

▪️കൃഷിക്കുള്ള ബജറ്റ് വിഹിതം-700 മുതൽ 800 കോടി വരെ.

▪️കൃഷിയിൽ മുന്നിൽ പാലക്കാട് ജില്ല (ഇടുക്കിയും തുല്യസ്ഥാനത്തുണ്ടെങ്കിലും നാണ്യവിളകളാണ് കൂടുതൽ)

▪️കാർഷിക വരുമാനത്തിൽ മുന്നിൽ ഇടുക്കി

▪️വിദേശ ഫലങ്ങളായ ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, റംബൂട്ടാൻ തുടങ്ങിയവയിലേക്കും കൃഷി വ്യാപിച്ചിട്ടുണ്ട്.

▪️പ്രധാന കാർഷിക പദ്ധതികൾ: നെൽക്കൃഷി വികസന പദ്ധതി, പച്ചക്കറി വികസന പദ്ധതി, കേരഗ്രാമം, സുഗന്ധവിള വികസന പദ്ധതി, ഹോട്ടികൾച്ചർ മിഷന്റെ പദ്ധതികൾ

▪️കാർഷിക സംരംഭങ്ങൾക്ക് സഹായധനപദ്ധതി,
 
▪️സമഗ്ര കാർഷിക വികസനത്തിനും തരിശുനില ഉപയോഗത്തിനും സുഭിക്ഷകേരളം പദ്ധതി

▪️കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് കൃഷിഭൂമിയുടെ വിസ്തൃതിക്കും വിളയ്ക്കും അനുസരിച്ച് ബാങ്കുകളിൽനിന്ന് വായ്പ.

▪️27 ഇനം കാർഷിക വിളകൾക്ക് വിള ഇൻഷുറൻസ്.

▪️പ്രകൃതിദുരന്തങ്ങൾക്ക് നഷ്ടപരിഹാരം വേറെയും.

▪️60 കഴിഞ്ഞ കർഷകർക്ക് 1300 രൂപ പെൻഷൻ

▪️കാർഷികമേഖലയിൽ മൂന്ന് സർവകലാശാലകൾ: കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (തൃശ്ശൂർ), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കൊച്ചി), കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി (വയനാട്).

▪️നാല് കാർഷിക കോളേജുകൾ: വെള്ളായണി (തിരുവനന്തപുരം) വെള്ളാനിക്കര (തൃശ്ശൂർ), അന്പലവയൽ (വയനാട്), പടന്നക്കാട് (കാസർകോട്)

▪️ആറു മേഖലാ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ (റീജണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻസ്) -പീലിക്കോട് (കാസർകോട്), അമ്പലവയൽ, പട്ടാമ്പി,  കുമരകം, കായംകുളം, തിരുവനന്തപുരം.

 ▪️ഭൗമസൂചികാ പദവിയുള്ള കേരളത്തിന്റെ കാർഷിക ഉത്പന്നങ്ങൾ- മലബാർ കുരുമുളക്, ആലപ്പഴ ഏലം, വയനാട് റോബസ്റ്റ കാപ്പി, മൺസൂൺഡ് റോബസ്റ്റ കാപ്പി, മൺസൂൺഡ് അറബിക്ക കാപ്പി, പൊക്കാളി അരി, കൈയ്പാട് അരി, വയനാട് ജീരകശാലാ അരി, വയനാട് ഗന്ധകശാലാ അരി, നവര അരി, പാലക്കാടൻ മട്ട അരി, മറയൂർ ശർക്കര, മധ്യതിരുവിതാംകൂർ ശർക്കര, വാഴക്കുളം പൈനാപ്പിൾ, തിരൂർ വെറ്റില, ചങ്ങാലിക്കോടൻ നേന്ത്രപ്പഴം.

 കേരളത്തിലെ ആകെ കൃഷിഭൂമി

26 ലക്ഷം ഹെക്ടർ.

🌴തെങ്ങ്- 7.6 ലക്ഷം ഹെക്ടർ
🌱റബ്ബർ-5.52 ലക്ഷം ഹെക്ടർ
🌾നെല്ല്-2.05 ലക്ഷം ഹെക്ടർ
🍅പച്ചക്കറി-96,000 ഹെക്ടർ

Post a Comment

Thanks

Previous Post Next Post