പെട്ടിമുടി ദുരന്തം: രണ്ട് മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെടുത്തു, മരണസംഖ്യ 58 ആയി


മൂന്നാർ: ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ചിന്നത്തായി എന്ന 70 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്, കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. പെട്ടിമുടി പുഴയുടെ തീരത്ത് നിന്നാണ്‌ രണ്ട് മൃതദേഹങ്ങളും ലഭിച്ചത്.

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഇനി 12 പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. ഇടമലക്കുടിയിലെ ആദിവാസി യുവാക്കളുടെ സഹായത്തോടെയാണ് പത്താംദിവസത്തെ തിരച്ചിൽ പുരോഗമിക്കുന്നത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha