യുഎഇയിലേക്കു എങ്ങനെ തിരിച്ചു പോകും, യാത്രാ അനുമതിയുണ്ടോ? അറിഞ്ഞിരിക്കേണ്ട 5 വഴികൾ.


കൊറോണ ആശങ്കകളെ വിജയകരമായി പ്രതിരോധിച്ച് അതിവേഗം സാധാരണ ജീവിതത്തിലേക്കു മാറിക്കൊണ്ടിരിക്കുന്ന യുഎഇയിലേക്ക് തിരിച്ചു പോകാൻ പ്രവാസികൾക്ക് ഇപ്പോൾ കഴിയുമെങ്കിലും പലർക്കും ഇതു സംബന്ധിച്ച സംശയങ്ങളും ആശയക്കുഴപ്പങ്ങളും ബാക്കിയാണ്. റെസിഡന്റ് പെർമിറ്റ് ഉള്ളവർക്ക് തിരികെ യുഎഇയിലേക്കു പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി യാത്രാ അനുമതി ഉണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്.

ഇതിനായി ഈ അഞ്ചു കാര്യങ്ങൾ അറിഞ്ഞിരിക്കാം:

1.യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് ഔദ്യോഗിക വെബ്സൈറ്റിലെ ഈ ലിങ്കിൽ ( smartservices.ica.gov.ae/echannels/web/client/default ക്ലിക്ക് ചെയ്യുക.

2.എമിറേറ്റ്സ് ഐഡി വിവരങ്ങളോ പാസ്പോർട്ട് നമ്പറോ ഉപയോഗിച്ച് ഈ ഫോം പൂരിപ്പിക്കുക. ശേഷം പേജിനു താഴെയുള്ള സെർച് ബട്ടൻ ക്ലിക്ക് ചെയ്താൽ അവിടെ തന്നെ റിസൾട്ട് കാണിക്കും.

3.നൽകിയ വിവരങ്ങൾ സിസ്റ്റം പരിശോധിക്കുകയും നിങ്ങൾക്ക് യാത്രാ ചെയ്യാൻ അനുമതിയുണ്ടെങ്കിൽ അത് പച്ച നിറത്തിലുള്ള അറിയിപ്പായും അനുമതി ഇല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള അറിയിപ്പായും പേജിനു താഴെ കാണിക്കും. യാത്രാ അനുമതി ഉണ്ടെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്ക് ഒരുങ്ങാം.

4.യാതാ അനുമതി ഇല്ലെങ്കിൽ യുഎഇയിലെ നിങ്ങളുടെ സ്പോൺസറുമായി ബന്ധപ്പെടുക.

5.യുഎഇയിലേക്ക് തിരിച്ചു പോകുന്ന റെസിഡന്റ് പെർമിറ്റ് ഉള്ള എല്ലാവരും ഈ ലിങ്കിൽ ( http://uaeentry.ica.gov.ae/ ) Awol B0365 പൂർണ വിവരങ്ങൾ അപ് ലോഡ് ചെയ്ത് യാത്രാ രേഖകളുടെ ആധികാരികത വെരിഫൈ ചെയ്യണം.

Post a Comment

Thanks

Previous Post Next Post