ഹയര്‍ സെക്കന്ററി പുനര്‍മൂല്യ നിര്‍ണ്ണയം
ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷ പുനര്‍മൂല്യ നിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി
എന്നിവക്കുള്ള അപേക്ഷ 28.07.2020 വരെ നീട്ടി
നിര്‍ദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫീസ് സഹിതം, മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പളിന് 28.07.2020 നകം സമര്‍പ്പിക്കേണ്ടതാണ്.
ഫിസിക്സ്, കെമിസ്ട്രി, കണക്ക്
ഇരട്ട മൂല്യനിര്‍ണ്ണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണ്ണയമോ, സൂക്ഷ്മ പരിശോധനയോ ഉണ്ടായിരിക്കുന്നതല്ല.
എന്നാല്‍ ടി ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാവുന്നതാണ്.
ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍
എന്നിവിടങ്ങളിലെ ഹയര്‍സെക്കന്റി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫീസ്, ഡിമാന്റ് ഡ്രാഫ്റ്റ് മുഖാന്തിരം അതാതു സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് മേല്‍പ്പറഞ്ഞ തീയതിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഫീസ് വിവരങ്ങള്‍ - ഓരോ വിഷയത്തിനും
▪️പുനര്‍മൂല്യ നിര്‍ണ്ണയം - 500 രൂപ
▪️സൂക്ഷ്മ പരിശോധന - 100 രൂപ
▪️ഫോട്ടോ കോപ്പി - 300 രൂപ
വിശദവിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.
Post a Comment
Thanks