കോവിഡ്‌ ബാധിച്ച പരപ്പനങ്ങാടി സ്വദേശി മരിച്ചു.


കോവിഡ്‌ ബാധിച്ച പരപ്പനങ്ങാടി സ്വദേശി മരിച്ചു.
പരപ്പനങ്ങാടിയിൽ കോവിഡ്‌ മരണം രണ്ടായി

വൃക്ക രോഗത്തിന്  ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുങ്ങൽ ബീച്ച്
സ്വദേശി സീതിന്റെ പുരക്കൽ കോയമോൻ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് വൃക്കരോഗ ചികിത്സക്കായി
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുദിവസം മുമ്പ് രോഗലക്ഷണം കണ്ടതിനെ
തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത ബെഡിലെ
രോഗിയിൽനിന്നാണ് ഇയാൾക്ക് രോഗം പകർന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇതിനെ തുടർന്ന് പ്രത്യേക
ചികിത്സാ സെല്ലിലേക്ക് മാറ്റുകയായിരുന്നു.

 നേരത്തെ പരപ്പനങ്ങാടി സ്വദേശിയായ മുൻ സന്തോഷ് ട്രോഫി താരം ഇ. ഹംസക്കോയ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. 

മൃതദേഹം ഇന്ന്കൊവിഡ് പ്രോട്ടോകോൾ
പാലിച്ച് ആലുങ്ങൽ ശൈഖിന്റെ പള്ളി ഖബർസ്ഥാനിൽ മറവ്
ചെയ്യുന്നതാണ്.ഭാര്യ:ബീവിജ.മക്കൾ: റൂഫസീന, ഷാനില, നാഫിഹ്,
സൗഫിയ, ഫഹനാസ്.
മരുമക്കൾ: ശിഹാബ് ചാലിയം, റസാഖ് താനൂർ

Post a Comment

Thanks

Previous Post Next Post