പ്ലസ് വൺ അപേക്ഷ നാളെ (29.07.2020 ബുധൻ ) വൈകിട്ട് 5 മുതൽ
സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം നാളെ 29.07.2020 ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് ആരംഭിക്കും.
അപേക്ഷാ സമർപ്പണം ശ്രദ്ധയോടെ
⭕ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
⭕ അപേക്ഷയോടൊപ്പം യാതൊരു സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതില്ല.
⭕ അപേക്ഷകർ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുക.
⭕ അക്കാരണത്താൽ അപേക്ഷയിൽ സമർപ്പിക്കുന്ന വിവരങ്ങൾ കൃത്യതയോടെ രേപ്പെടുത്തുവാൻ ശ്രദ്ധിക്കണം
⭕ അപേക്ഷാർഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ലഭിക്കുന്ന അലോട്ട്മെന്റിൽ പ്രവേശനം നേടുന്നതിനായി അസ്സൽ രേഖകൾ വെരിഫിക്കേഷനായി സമർപ്പിക്കുമ്പോൾ തെറ്റായി വിവരം നൽകി അലോട്ട്മെന്റിൽ ഇടം നേടിയതാണെന്നു കണ്ടെത്തുകയാണെങ്കിൽ അത്തരം അലോട്ട്മെന്റുകൾ റദ്ദാക്കി പ്രവേശനം നിരസിക്കും.
⭕ അതിനാൽ ബോണസ് പോയിന്റുകൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും നിഷ്‌കർഷിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷാ സമർപ്പണവേളയിൽ കൈവശം ഉണ്ടെങ്കിൽ മാത്രമെ അവ അപേക്ഷയിൽ ഉൾപ്പെടുത്താവൂ.
⭕ അപേക്ഷാ ഫീസ് പ്രവേശന സമയത്തെ ഫീസിനോടൊപ്പം നൽകിയാൽ മതി.
🏷️ അപേക്ഷാ സമർപ്പണത്തിനുശേഷം മൊബൈൽ ഒ ടി പി യിലൂടെ സുരക്ഷിത പാസ്സ്‌വേർഡ് നൽകി സൃഷ്‌ടിക്കുന്ന ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും തുടർന്നുള്ള പ്രവേശന പ്രവർത്തനങ്ങൾ നടത്തേണ്ടത്.
🏷️ ട്രയൽ അലോട്ട്മെന്റ്- പരിശോധന, ഓപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെന്റുകളുടെ പരിശോധന, പ്രവേശനത്തിനു വേണ്ടിയുള്ള രേഖകൾ സമർപ്പിക്കൽ, ഫീസ് ഒടുക്കൽ തുടങ്ങിയ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ക്യാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്.
🏷️ ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർ വിവരം ഓൺലൈൻ അപേക്ഷയിൽ പ്രത്യേകമായി രേപ്പെടുത്തുകയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും വേണം.
ഏകജാലക പ്രവേശനം - ഒറ്റനോട്ടത്തിൽ (മെരിറ്റ്)
1️⃣ ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് : 29.07.2020
2️⃣ അപേക്ഷകൾ സമർപ്പിക്കേണ്ട തിയ്യതി : 14.08.2020
3️⃣ ട്രയൽ അലോട്ട്മെന്റ് : 18.08.2020
4️⃣ ആദ്യ അലോട്ട്മെന്റ് : 24.08.2020
5️⃣ മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് : 15.09.2020
⭕ പ്രോസ്‌പെക്റ്റസ് -2020-21
2020–21 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി (DHSE) ഏകജാലകവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്ക് സന്ദർശിക്കുക.
Post a Comment
Thanks