വടകര എം.പി കെ മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം

വടകര എം.പി കെ മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം.കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ടെസ്റ്റ് നടത്താന്‍ കലക്ടര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഈ ചടങ്ങില്‍ കെ മുരളീധരന്‍ എംപി പങ്കെടുത്തിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഈ മാസം നാലാം തീയതി മുതല്‍ ഡോക്ടര്‍ അവധിയിലായിരുന്നു. വിവാഹ ചടങ്ങിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന.

Post a Comment

Thanks

Previous Post Next Post