മമ്പുറം സ്വലാത്ത്: നാളെ മുതല്‍ ഓണ്‍ലൈന്‍ സംപ്രേക്ഷണം

മമ്പുറം സ്വലാത്ത്: നാളെ മുതല്‍ ഓണ്‍ലൈന്‍ സംപ്രേക്ഷണം
വിശ്വാസികളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് സുപ്രസിദ്ധ തീർ‌ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ വ്യാഴാഴ്ച തോറും നടത്താറുണ്ടായിരുന്ന സ്വലാത്ത് മജ്‌ലിസ് നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേക്ഷണം ചെയ്യുമെന്ന് മഖാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ തീര്‍ത്ഥാടകര്‍ക്കു മഖാം സന്ദര്‍ശനത്തിനും സ്വലാത്ത് മജ്‌ലിസില്‍ സംബന്ധിക്കുന്നതിനും വിലക്കു ഏര്‍പെടുത്തിയിരുന്നു.രണ്ട് നൂറ്റാണ്ടിന്റെ പഴക്കമുള്ള മമ്പുറം സ്വലാത്തിന്ന്  ഇതുവരെ മുടക്കമുണ്ടായിട്ടില്ല എന്നതാണ് ചരിത്രം. മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ തന്റെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ മരണാനന്തരം ആരംഭിച്ചതാണ് സ്വാലാത്ത് മജ്‌ലിസ്. പ്രളയ കാലത്തും ഇപ്പോള്‍ കോവിഡ് നിയന്ത്രണ സമയത്തും മഖാം ജീവനക്കാര്‍ മാത്രം ചേര്‍ന്നാണ് മുടക്കം കൂടാതെ സ്വലാത്ത് നടത്തി വന്നിരുന്നത്.വ്യാഴാഴ്ചകളില്‍ മഗ്‌രിബ് നമസ്‌കാരാനന്തരം മമ്പുറം മഖാമിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലുമായിരിക്കും പ്രക്ഷേപണം.തീര്‍ത്ഥാടകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ സംവിധാനമെന്നും കോവിഡ് സമൂഹ വ്യാപനം നടക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാലും സ്വലാത്തിനായി വിശ്വാസികളാരും മഖാം പരിസരത്തേക്ക് എത്തരുതെന്നും  ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha