കാലിക്കറ്റ് സര്‍വകലാശാല എം.ഫില്‍. പ്രവേശനം: ജൂലായ് 30 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാല എം.ഫിൽ. പ്രവേശനത്തിന് www.cuonline.ac.in വഴി ജൂലായ് 30-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
ആദ്യഘട്ടത്തിൽ ക്യാപ് ഐഡിയും പാസ്വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി വെബ്സൈറ്റിലൂടെ അടിസ്ഥാനവിവരങ്ങൾ നൽകണം. രണ്ടാംഘട്ടത്തിൽ, മൊബൈലിൽ ലഭിച്ച ക്യാപ് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്.
റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ റിസർച്ച് സെന്ററുകളിലേക്കോ അയക്കേണ്ടതില്ല.
വിവരങ്ങൾക്ക്: 0494 2407016
إرسال تعليق
Thanks