തിരൂരങ്ങാടി:കക്കാട് കരുമ്പിൽ സലഫി മസ്ജിദിന് സമീപം നടന്ന വാഹനാപകടത്തിൽ കക്കാട് GMUP സ്ക്കൂൾ മുൻ പ്രധാനാധ്യാപകൻ ഭാസ്കരൻ മാസ്റ്റർ (79) മരണപ്പെട്ടു.
സലഫി മസ്ജിദിന് സമീപത്തുള്ള റോഡ് സൈഡിലൂടെ നടന്ന് പ്രാവുകയായിരുന്ന ഭാസ്കരൻ മാസ്റ്റർ കാറിടിച്ചാണ് മരണപ്പെട്ടത്. ഉടനെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കലാ-സാംസ്കാരിക പ്രവർത്തകനായിരുന്ന ഭാസ്കരൻ മാസ്റ്റർ സി.പി.എം. തിരൂരങ്ങാടി ലേക്കൽ കമ്മറ്റിയംഗമായിരുന്നു.മൃതദേഹം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിലെത്തിച്ച് നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks